Published

ഒന്നാം റാങ്കുകാരായി എത്തി, ആറാം കിരീടം ചൂടി ഒന്നാമതായി തന്നെ മടങ്ങാന്‍ കാനറികള്‍

Authors
tailwind-nextjs-banner

Intro

അഞ്ച് ലോക കിരീടങ്ങള്‍, ഏഴു ഫൈനലുകള്‍, 1930-ലെ പ്രഥമ ലോകകപ്പ് മുതല്‍ 2022 ഖത്തര്‍ ലോകകപ്പ് വരെ കളിക്കുന്ന ഒരേയൊരു രാജ്യം... അങ്ങനെ ലോക ഫുട്‌ബോളില്‍ ബ്രസീലിന്റെ പാരമ്പര്യത്തെ വെല്ലാന്‍ ഒരു രാജ്യവും നിലവിലില്ല.

sub heading

അഞ്ച് ലോക കിരീടങ്ങള്‍, ഏഴു ഫൈനലുകള്‍, 1930-ലെ പ്രഥമ ലോകകപ്പ് മുതല്‍ 2022 ഖത്തര്‍ ലോകകപ്പ് വരെ കളിക്കുന്ന ഒരേയൊരു രാജ്യം... അങ്ങനെ ലോക ഫുട്‌ബോളില്‍ ബ്രസീലിന്റെ പാരമ്പര്യത്തെ വെല്ലാന്‍ ഒരു രാജ്യവും നിലവിലില്ല. എന്നാല്‍ ഫുട്ബോള്‍ മൈതാനത്ത് പ്രതാപം പറഞ്ഞിരിക്കാനാകില്ല. അവിടെ പോരാട്ട വീര്യം പ്രകടിപ്പിക്കണം. തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയണം. എതിരാളികളുടെ ഗോള്‍വല ലക്ഷ്യമാക്കിയുള്ള ചടുല നീക്കങ്ങളിലൂടെ അവരെ പിഴുതെറിയാന്‍ പറ്റണം... അതിനെല്ലാം സജ്ജരായി തന്നെയാണ് ഇത്തവണ കാനറികളുടെ വരവ്. പത്ത് വര്‍ഷത്തിനിപ്പുറവും ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സ്വന്തം നാട്ടില്‍ ജര്‍മനി നല്‍കിയ സെവന്‍ ഷോക്കിനടക്കം മറുപടികള്‍ നല്‍കാനുണ്ട്. ഒന്നാം സ്ഥാനക്കാരായി എത്തി ആറാം കിരീടവും ചൂണ്ടി ഒന്നാമതായി തന്നെ മടങ്ങാനാണ് ഒരുക്കങ്ങള്‍.

അഞ്ച് ലോക കിരീടങ്ങള്‍, ഏഴു ഫൈനലുകള്‍, 1930-ലെ പ്രഥമ ലോകകപ്പ് മുതല്‍ 2022 ഖത്തര്‍ ലോകകപ്പ് വരെ കളിക്കുന്ന ഒരേയൊരു രാജ്യം... അങ്ങനെ ലോക ഫുട്‌ബോളില്‍ ബ്രസീലിന്റെ പാരമ്പര്യത്തെ വെല്ലാന്‍ ഒരു രാജ്യവും നിലവിലില്ല. എന്നാല്‍ ഫുട്ബോള്‍ മൈതാനത്ത് പ്രതാപം പറഞ്ഞിരിക്കാനാകില്ല. അവിടെ പോരാട്ട വീര്യം പ്രകടിപ്പിക്കണം. തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയണം. എതിരാളികളുടെ ഗോള്‍വല ലക്ഷ്യമാക്കിയുള്ള ചടുല നീക്കങ്ങളിലൂടെ അവരെ പിഴുതെറിയാന്‍ പറ്റണം... അതിനെല്ലാം സജ്ജരായി തന്നെയാണ് ഇത്തവണ കാനറികളുടെ വരവ്. പത്ത് വര്‍ഷത്തിനിപ്പുറവും ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സ്വന്തം നാട്ടില്‍ ജര്‍മനി നല്‍കിയ സെവന്‍ ഷോക്കിനടക്കം മറുപടികള്‍ നല്‍കാനുണ്ട്. ഒന്നാം സ്ഥാനക്കാരായി എത്തി ആറാം കിരീടവും ചൂണ്ടി ഒന്നാമതായി തന്നെ മടങ്ങാനാണ് ഒരുക്കങ്ങള്‍. JUST IN 2 hrs ago ഇലക്ട്രിക് കാറില്‍ വന്നിറങ്ങി മോദി; ബാലിയിലെ യാത്ര ജെനിസിസ് ഇലക്ട്രിഫൈഡ് ജി80-ല്‍ | Video 3 hrs ago മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ഊഷ്മളത തകരാതെ നോക്കണം See More ബ്രസീലുകാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ഫുട്‌ബോളിനോളം അലിഞ്ഞുചേര്‍ന്ന മറ്റൊന്നുണ്ടാകില്ല. അവരുടെ തെരുവുകളില്‍, റെസ്റ്റോറന്റുകളില്‍, ബാറുകളില്‍ എന്തിനേറെ വീടുകളിലെ തീന്മേശകളില്‍ പോലും ഫുട്‌ബോളിനെ കുറിച്ചുള്ള സംസാരങ്ങളില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല. ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് പിന്നെ പറയുകയേ വേണ്ട...

വലതുപക്ഷക്കാരനായ ജൈര്‍ ബൊല്‍സൊനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ നേതാവ് ലുല ഡസില്‍വ ബ്രസീലിന്റെ അധികാരം പിടിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൊല്‍സൊനാരോ അനുകൂലികള്‍ ചില അസ്വരാസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ അസ്വരാസ്യങ്ങളെല്ലാം ഖത്തര്‍ ലോകകപ്പോടെ ഇല്ലാതാകുമെന്നാണ് ബ്രസീല്‍ ജനത പ്രതീക്ഷിക്കുന്നത്. ലോകകപ്പ് കിരീടത്തിന് രണ്ടു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് വിരാമം കുറിക്കുന്നതിന് രണ്ടുംകല്‍പിച്ച് തന്നെയാണ് ഇത്തവണ ബ്രസീല്‍ ഖത്തറിലേക്ക് വിമാനം കയറിയിരിക്കുന്നത്. മറ്റൊരു ടീമിനും ലഭിക്കാത്ത ,അഞ്ചുതവണ ലോക കിരീട നേട്ടമെന്ന ഖ്യാതിയുള്ള ബ്രസീല്‍, നിലവില്‍ ഫിഫ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനാക്കാരായിട്ടാണ് ഖത്തറിലെത്തുന്നത്.

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന്റെ പ്രതീക്ഷ മുഴുവന്‍ യുവ തലമുറയിലാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ മാറ്റിപ്പണിയാന്‍ വിദഗ്ധനായ ടിറ്റേയെന്ന കോച്ചും അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളികളുടെ ഗോള്‍ വല നിറയ്ക്കാന്‍ കഴിയുന്ന നെയ്മറും തന്നെയാണ് അവരുടെ പ്രധാന കരുത്ത്. ആക്രമണ ഫുട്ബോളാകും ഇത്തവണ തങ്ങളുടെ മുഖമുദ്രയെന്ന് വ്യക്തമാക്കികൊണ്ടാണ് ടിറ്റേ ടീം പ്രഖ്യാപിച്ചിട്ടുള്ളത്. 26 അംഗ നിരയില്‍ നെയ്മര്‍ നേതൃത്വം നല്‍കുന്ന ഒമ്പത് മുന്നേറ്റ താരങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.